എറണാകുളത്ത് വെച്ച് എംഡി എം എയുമായി മാട്ടൂൽ സ്വദേശികളായ സഹോദരങ്ങൾ പിടിയിലായി. മാട്ടൂൽ ചർച്ച് റോഡിൽ സുബൈദ നിവാസിൽ മുഹമ്മദ് റബീഹ് സി എം(22), റിസ്വാൻ സി എം(30) എന്നിവരാണ് പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സെന്റ് ബെനഡിക്ട് റോഡിലെ ഗ്രാൻഡ് റസിഡൻസിയിൽ നിന്നാണ് ഇരുവരും എറണാകുളം എക്സൈസിന്റെ പിടിയിലായത്.
37.274 ഗ്രാം എംഡി എം എ ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു. ഗ്രിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി കസ്റ്റമേഴ്സിന് മയക്കുമരുന്ന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. എറണാകുളം റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ അഭിരാജ് ആറും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


പാർട്ടിയിൽ സിവിൽ എക്സ്സൈസ് ഓഫീസർ മാരായ പദ്മഗിരീശൻ, ജിബിനാസ്, ഫെബിൻ, അമൽദേവ്, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ കനക ഡ്രൈവർ പ്രവീൺ എന്നിവർ ഉണ്ടായിരുന്നു.
Brothers from Mattul arrested with MDMA