പൂജാ അവധി; സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

പൂജാ അവധി; സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ
Sep 26, 2025 06:36 PM | By Sufaija PP

തിരുവനന്തപുരം: ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് നവരാത്രി അവധി മൂന്ന് ദിവസമാക്കി സർക്കാർ. ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 കൂടി അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പ് ഉത്തരവിറക്കി.

സാധാരണഗതിയിൽ നവരാത്രി ഉത്സവത്തിന് മഹാനവമി, വിജയദശമി ദിനങ്ങളിലാണ് അവധി നൽകിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ മാറ്റം ഉണ്ടായിരിക്കുകയാണ്. പതിവിന് വിപരീതമായി ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച കൂടി അവധിയാക്കി

പതിവിന് വിപരീതമായി ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച കൂടി അവധിയാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എൻജിഒ സംഘ് അടക്കമുള്ള ഹൈന്ദവ സംഘടനകൾ ഈ

ആവശ്യം ഉന്നയിച്ച സർക്കാരിന് നിവേദനം നൽകിയിരുന്നു. ദുർഗാഷ്ടമി ദിവസം ഏറെ പ്രാധാന്യമുള്ളതാണെന്നും അവധി അനുവദിക്കണം എന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാരിന്റെ സുപ്രധാന തീരുമാനം..

സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിനം

അവധിയായിരിക്കും. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സഭയിലെ ചുമതല വഹിക്കുന്ന ജീവനക്കാർ ജോലിക്ക് എത്തണം. ജീവനക്കാർ എത്തുന്നുണ്ട് എന്നും ചുമതല വഹിക്കുന്നുണ്ട് എന്നും മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു

Pooja leave

Next TV

Related Stories
ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

Oct 6, 2025 08:07 PM

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ...

Read More >>
അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Oct 6, 2025 08:03 PM

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും...

Read More >>
മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

Oct 6, 2025 06:37 PM

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ...

Read More >>
മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

Oct 6, 2025 06:34 PM

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60 ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ...

Read More >>
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall