തളിപ്പറമ്പ് : റോഡരികിൽ വെച്ച് കഞ്ചാവ് വലിച്ച യുവാവ് പിടിയിൽ. ശ്രീകണ്ഠാപുരം ഐച്ചേരി നെല്ലിക്കുന്ന് അയൂബ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാവും പുറത്ത് വീട്ടിൽ സി. വൈ.ബിനു (38)വിനെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇന്ന് രാവിലെ 11.45 ന് മെയിൻ റോഡിൽ തവക്കൽ ഹോട്ടലിന് സമീപത്തു വെച്ചാണ് കഞ്ചാവ് ബീഡി വലിക്കവെ ഇയാൾ പിടിയിലായത്. സീനിയർ സി.പി.ഒ മാരായ സി. പ്രജീഷ്, പി.വി. വിജേഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Cannabis