ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Sep 29, 2025 11:16 AM | By Sufaija PP

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ-ബിരുദാനന്തര - പി.എച്ച്.ഡി കോഴ്സുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബാങ്ക് വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്ത് സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അർഹത.

ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കരുത്.

പ്രവാസികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിയ്ക്ക് കോഴ്സ് കാലാവധിക്കുളളിൽ പരമാവധി 5,00,000/- രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്.

ഒക്ടോബർ 22 നകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവും www.minoritywelfare.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: 0471-2300523, 0471-2300524, 0471-2302090.

Applications invited for scholarships

Next TV

Related Stories
ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

Oct 6, 2025 08:07 PM

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ...

Read More >>
അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Oct 6, 2025 08:03 PM

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും...

Read More >>
മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

Oct 6, 2025 06:37 PM

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ...

Read More >>
മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

Oct 6, 2025 06:34 PM

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60 ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ...

Read More >>
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall