തളിപ്പറമ്പ: പട്ടുവം വെള്ളീക്കിൽ ജംഗ്ഷനിൽശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം.തൃച്ചംബരം യു പി സ്കുളിലെ കെ എൽ 59- പി 7216 ബസ്സിനാണ് കെ എൽ 59 എ ബി 1728 ഓട്ടോറിക്ഷയിടിച്ചത്.
അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ പട്ടുവം മാണുക്കരയിലെ പെരുമ്പടത്ത് സന്തോഷിനെ (45) മംഗലാപുരത്തെ ആശുപത്രിയിലും ഓട്ടോ യാത്രക്കാരൻ മാണുക്കരയിലെ കൺസ്ട്രക്ഷൻ വർക്കർ തോട്ടത്തിൽ രാജീവനെ (55) തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


നിസാര പരിക്കേറ്റ തൃച്ചംബരം യു പി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി പട്ടുവം മുതുകുടയിലെ ആദിഷ് മഹേഷ് (7)ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും , രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി പുളിംപറമ്പിലെ ലക്ഷമിശ്രീ (6)ക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രാഥമിക ചികിത്സ നല്കി.
സംഭവമറിഞ്ഞ് തളിപ്പറമ്പ് എ എസ് ഐ : പ്രീതയുടെ നേതൃത്വത്തിലെത്തിയ പോലിസാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുന: സ്ഥാപിച്ചത്.
School bus accident