കാസർഗോഡ് : ( www.truevisionnews.com ) സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അഭിഭാഷക രഞ്ജിതകുമാരി (30) ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അനിൽ പിടിയിൽ. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. അത്മഹത്യക്കുറിപ്പിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയശേഷമാണ് അറസ്റ്റ്. കാസർഗോഡ് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരിയെ സെപ്റ്റംബര്‍ 30ന് രാത്രി ഏഴോടെ കുമ്പളയിലെ ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ഫോൺവിളിച്ചിട്ട് എടുക്കാത്തതിനാൽ പൊലീസെത്തി വാതിൽ പൊളിക്കുകയായിരുന്നു.
boyfriend arrested