ഹോട്ടലിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരെ അക്രമിച്ച എട്ടു പേർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.ഹോട്ടൽ ജീവനക്കാരായ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ വി.പി. ഹൗസിൽ മുഹമ്മദ് ആഷിഖ് (23), ചുമടുതാങ്ങി ഫാത്തിമാസിൽ എം. ഹാഷിം(23) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ന് പിലാത്തറ പീരക്കാം തടത്തിലെ കെ.സി. റസ്റ്റോറൻ്റിലാണ് സംഭവം.കുഞ്ഞിമംഗലം സ്വദേശി മുബഷിറും കണ്ടാലറിയാവുന്ന ഏഴു പേരടങ്ങുന്ന സംഘമാണ് അക്രമിച്ചതെന്ന് ഹോട്ടൽ ഉടമ ചുമടുതാങ്ങിയിലെ കെ.സി. ഹൗസിൽ എ മുഹമ്മദ് മൊയ്തീൻ ഇബ്രാഹിം പരിയാരം പോലീസിൽനൽകിയ പരാതിയിൽ പറഞ്ഞു.


അർദ്ധരാത്രിയിൽ ഹോട്ടലിൽ മദ്യപിക്കാൻ സൗകര്യം ചെയ്തു കൊടുക്കാത്തതിൻ്റെ പേരിലാണ് തങ്ങളെ അക്രമിച്ചതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു.സംഭവത്തിൽ 8 പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.
പിലാത്തറ കെ.എസ്.ടി.പി പരിസരത്ത് ലഹരി മാഫിയയുടെ അക്രമണങ്ങൾ തുടർക്കഥയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
case