എം.ഡി.എം.എയുമായി അസാം സ്വദേശിയായ യുവാവ് അറസ്റ്റില്‍.കരിമ്പം ഖാദര്‍ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ ആസാം കഡമാനിഗോണ്‍ സ്വദേശി ഹംദാദുല്‍ ഹഖിനെയാണ്(29) തളിപ്പറമ്പ്എസ്.ഐ ദിനേശന്‍ കൊതേരി പട്രോളിങ്ങിനിടയില്‍ പിടികൂടിയത്.
ഇയാളില്‍ നിന്ന് സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച 1.3219 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.ഇന്ന് പുലര്‍ച്ചെ 12.50 നാണ് സംഭവം.കുറുമാത്തൂര്‍ കടവില്‍ നിന്ന് പുഴമണല്‍ കടത്തുനന്തായി രഹസ്യവിവരം ലഭിച്ചത് പ്രകാരം എസ്.ഐയും എ.എസ്.ഐമാരായ സി.പി.സജിമോന്‍, ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ ടി.വി.മനേഷ് എന്നിവര്‍ കുറുമാത്തൂര്‍ ഭാഗത്തേക്ക് പട്രോളിംഗ് നടത്തി മടങ്ങി വരുന്നതിനിടെയാണ് ഹംദാദുല്‍ഹഖിനെ പിടികൂടിയത്.


കരിമ്പം വാട്ടര്‍ അതോറിറ്റി റോഡ് ജംഗ്ഷനിലെ കടവരാന്തയില്‍ സംശയാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയതപ്പോഴാണ് എം.ഡി.എം.എ ലഭിച്ചത്.
Youth arrested with deadly drug MDMA