യുവതിയെ കാണാനില്ലെന്ന് പരാതി, മറ്റൊരാളുടെ കൂടെ പോയതായി സംശയം: ഭർത്താവിന്റെ പരാതിയിൽ കേസെടുത്തു.തളിപ്പറമ്പ് മന്നയിലെ ഇറയിൽ ഹൗസിൽ ശീതലിനെയാണ് കാണാതായത്. കുഞ്ഞിമംഗലം കണ്ടംകുളങ്ങര നന്ദനത്തിൽ സോനുവിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
തളിപ്പറമ്പ് മഞ്ഞയിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് യുവതിയെ ഇന്ന് രാവിലെ മുതൽ കാണാതായത്. വിശാഖപട്ടണത്തുള്ള ഗംഗാധരൻ എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നു എന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
missing