തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് ദിവസത്തെ അക്രമത്തിൽ പ്രതിയായ മുസ്ലിംലീഗ് പ്രവർത്തകൻ റിമാന്റിൽ.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ ഡ്രൈവർ സി.പി.നൗഫലിനെയാണ് അക്രമത്തിൽ പരിക്കേറ്റ സി.പി.ഐ. എം പ്രവർത്തകരായ അനിലിന്റെയും വിജേഷിന്റെയും പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്.
അക്കിപ്പറമ്പ് യു.പി.സ്കൂളിൽ വോട്ട്ചെയ്യാനെത്തിയ എൽ.ഡി.എഫ്. പ്രവർത്തകർക്ക്നേരെ തലയ്ക്കുൾപ്പെടെ മാരകായുധങ്ങളുമായി അക്രമം നടത്തിയതിന് പത്ത് പേർക്കതിരെയാണ് പരാതി നൽകിയത്.
Muslim League activist accused of election day violence remanded in custody



































