വിളയാങ്കോട്: വിളയാങ്കോട് റോഡ് മുറിച്ച് കടക്കവെ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു. വിളയാങ്കോട് റേഷൻ കടക്ക് സമീപത്തെ സി വി കുഞ്ഞാമ്മദ്(83) ആണ് മരണപ്പെട്ടത്. സപ്തംബർ 25 ന് വൈകുന്നേരം 5.15 ലാണ് അപകടം നടന്നത്.
പിലാത്തറ ഭാഗത്ത് നിന്നും പരിയാരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എൽ 59 എക്സ് 0948 നമ്പർ പിക്കപ്പ് വാനാണ് കുഞ്ഞാമ്മദിനെ ഇടിച്ച് തെറിപ്പിച്ചത്. ഉടൻ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്.


ഭാര്യ: ആയിഷ മക്കൾ :റസിയ, ഫൗസിയ, ഫമിത, തൗഫീക്ക് മരുമക്കൾ: യൂസഫ്(ഏഴിലോട്), മുജീബ്(പഴയങ്ങാടി), ഫൈസൽ( ചെറുകുന്ന്), തസ്നീo (നീലേശ്വരം).സംസ്കാരം ഞായർ പിലാത്തറ ജുമാ മസ്ജിദ് ഖബറിടത്തിൽ.
accident