കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
Oct 13, 2025 09:57 AM | By Sufaija PP

കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന 80 അടി താഴ്ചയുള്ള കിണറായിരുന്നു. പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് അപകട വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ കോള്‍ വരുന്നത്. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു.

അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്.

അപകട സമയത്ത് കിണറ്റിന്‍റെ അരികില്‍ നില്‍ക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. ശിവകൃഷ്ണനും അർച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നും താമസമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവർ തമ്മിലുള്ള തർക്കമാണ് യുവതി കിണറ്റിലേക്ക് ചാടാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് മധ്യലഹരിയിലായിരുന്നു ശിവകൃഷ്ണൻ എന്നാണ് വിവരം.

Three people died

Next TV

Related Stories
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Apr 30, 2026 01:48 PM

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി...

Read More >>
ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

Apr 30, 2026 12:52 PM

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം...

Read More >>
 ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു

Apr 30, 2026 12:44 PM

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ്...

Read More >>
മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

Apr 30, 2026 11:44 AM

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ്...

Read More >>
കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Apr 30, 2026 11:41 AM

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

Apr 30, 2026 11:38 AM

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി...

Read More >>
Top Stories

Entertainment News