ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ താലൂക്ക് തല നിക്ഷേപ സംഗമം നടത്തി.ധർമ്മശാല കൽക്കോ ഹാളിൽ നടന്ന പരിപാടി ആന്തൂർ നഗര സഭ ചെയർമാൻ പി മുകുന്ദൻ ഉദ്‌ഘാടനം ചെയ്തു. നഗര സഭ വൈസ് ചെയർപേഴ്സൺ വി സതീദേവി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം പി നളിനി, തളിപ്പറമ്പ താലൂക്ക് വ്യവസായ ഓഫീസർ ടി കെ ലിനീഷ്, ഇരിക്കൂർ ബ്ലോക്ക് വ്യവസായ ഓഫീസർ ടി വി ശ്രീകാന്ത്,പയ്യന്നൂർ ബ്ലോക്ക് വ്യവസായ ഓഫീസർ ടി ലിജി എന്നിവർ സംസാരിച്ചു.
താലൂക്ക് പരിധിയിലെ 79 സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. ഭക്ഷ്യ സംസ്ക്കരണം,കെട്ടിട നിർമ്മാണ സാമഗ്രികൾ, ഗാർമെൻറ്സ്, ജനറൽ എഞ്ചിനീയറിംഗ്, ഫർണിച്ചർ,മറ്റ് പൊതുവ്യവസായങ്ങൾ എന്നീ കാറ്റഗറിയിലാണ് വ്യവസായങ്ങൾ ആരംഭിക്കുന്നത്.വിവിധ മേഖലകളിൽ ആരംഭിക്കുന്ന സംരംഭങ്ങളുടെ പദ്ധതി വിശദീകരണം നടത്തി.


വിവിധ വിഷയങ്ങളിൽ എം കെ പ്രകാശ്, എൻ മധു, എം സുനിൽ എന്നിവർ ക്ലാസുകൾ നയിച്ചു.
Taliparamba Taluk-level investment meet