പരിയാരം:കെ കെ എൻ പരിയാരം ജിവിഎച്ച്എസ്എസ് സ്കൂളിൽ പോഷൻ മാ 2025 പദ്ധതിയുടെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിയാരം പ്രൈമറി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ എം രോഹിത് പരിപാടി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് വി വി ദിവാകരൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ സബിത , സനിന ടീച്ചർ ,ശൈലജ ടീച്ചർ പ്രീത ടീച്ചർ എന്നിവർ പ്രസംഗിച്ചു.


കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്ത ആരോഗ്യ ബോധവൽക്കരണ പരിപാടിയായ പോഷൻ മാ പദ്ധതിയുടെ ലക്ഷ്യം
Awareness class