തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്. പത്തനംതിട്ട സ്വദേശി മുണ്ടക്കാട്ടിൽ ഹൗസിൽ ജോസഫ് ആന്റണി(39)ക്കാണ് ഗുരുതര പരിക്കേറ്റത്.
ഇക്കഴിഞ്ഞ പതിനൊന്നിനെ തളിപ്പറമ്പ് ആലിങ്കിൽ തിയേറ്ററിന് സമീപം നാഷണൽ ഹൈവേയിൽ വെച്ച് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും പുളിമ്പറമ്പ് ഭാഗത്തേക്ക് KL 79 A 1228 നമ്പർ ബൈക്കുമായി റോഡിന് ഇടതുവശം ചേർന്ന് പോകുന്നതിനിടെ അതേ ദിശയിൽ വന്ന KL 59 F 2176 നമ്പർ കാർ ഇൻഡിക്കേറ്റർ പോലും ഇടാതെ പെട്ടെന്ന് ഇടതുവശത്തേക്ക് തിരിക്കുന്നതിനിടെ ജോസഫിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജോസഫിന് ഗുരുതര പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Car accident