വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ അഡീഷണൽ 1 ഐ സി ഡി എസിൽ ഉൾപ്പെട്ട തളിപ്പറമ്പ നഗരസഭയിലെ ഏഴാം മൈൽ അങ്കണവാടിയിൽ പുതുതായി അനുവദിച്ച അങ്കണവാടി കം ക്രഷ് പ്രവർത്തനം ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പി രജുലയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, വാർഡ് കൗൺസിലർ സജീറ പി, കൗൺസിലർ റഹ്മത്ത് ബീഗം, ALMSC പ്രതിനിധി വി ജയൻ എന്നിവർ ആശംസയർപ്പിച്ചസംസാരിച്ചു. തളിപ്പറമ്പ അഡീഷണൽ 1 ശിശുവികസന പദ്ധതി ഓഫീസർ നിർമല കെ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ സ്മിത കെ കുന്നിൽ നന്ദിയും പറഞ്ഞു.


ക്രെഷിൽ പ്രവേശനം നേടിയ 4 കുട്ടികളെയും ചെയർപേഴ്സർൺ പൂക്കൾ നൽകി സ്വീകരിച്ചു.
anganavadi come crush