കണ്ണൂർ: സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ വിരുതൻ സ്വർണ്ണമോതിരവുമായി കടന്നു കളഞ്ഞു. കണ്ണൂർ ബേങ്ക് റോഡിലുള്ള കെ. ആർ. ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ സപ്തംബർ 26 ന് ഉച്ചയ്ക്ക് 1.30 മണിക്കാണ് സംഭവം. മോതിരം വാങ്ങാനെത്തിയ വിരുതൻ മോതിരം വാങ്ങാതെ ട്രേയിലുണ്ടായിരുന്ന 0
2.500 ഗ്രാം തൂക്കം വരുന്ന മോതിരവുമായി കടന്നു കളഞ്ഞു. സ്റ്റോക്കിൽ കുറവ് കണ്ടതിനെ തുടർന്ന് കടയിലെ നിരീക്ഷണക്യാമറ പരിശോധിച്ചപ്പോഴാണ് 40 വയസ്സ് തോന്നിക്കുന്ന മോഷ്ടാവ് മോതിരം മോഷ്ടിക്കുന്ന ദൃശ്യം ലഭിച്ചത്. തുടർന്ന് ഉടമ താവക്കരയിലെ കെ.രവീന്ദ്രൻ (70) ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
stealing a ring from a jewelry