വളപട്ടണം : പുഴക്കടവിൽ നിന്നും മണൽ മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിക്കവേ സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ട് മണൽ കടത്തുകാർ ഓടി പോയി ടിപ്പർ ലോറിയും ബൈക്കും മൺവെട്ടിയും പ്ലാസ്റ്റിക് കൂട്ടയും പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ പാപ്പിനിശേരി മാങ്കടവ് കടവിലായിരുന്നു സംഭവം.
കെ എൽ 13. പി.7325 നമ്പർ ടിപ്പർ ലോറിയിൽ മണൽ കടത്തു ന്നതിനിടെയാണ് എസ്.ഐ.വിപിനും സംഘവും പിടികൂടിയത്. ഓടി പോയ രണ്ടു രണ്ടു പേർക്കെതിരെ മണൽ മോഷണത്തിന് കേസെടുത്ത പോലീസ് സ്ഥലത്തുണ്ടായിരുന്ന കെ എൽ . 59.ജെ. 520 നമ്പർ പൾസർ ബൈക്കും ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു.
Sand thieves