ഇരിട്ടി: പടിയൂർ പഞ്ചായത്തിൽ പുലിക്കാട് വാർഡിൽ സിപിഎം ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പത്രിക നൽകി സിപിഎമ്മിന്റെ മുതിർന്ന നേതാവ് മത്സര രംഗത്ത്. വി.വി. രാജീവനാണ് ഇവിടെ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി പത്രിക നൽകിയിരുന്നത്. സിപിഎം കരവൂർ ബ്രാഞ്ച് സെക്രട്ടറിയും മുതിർന്ന പാർട്ടി അംഗവുമായ ടി. ലക്ഷ്മണൻ ആണ് ഇതേ വാർഡിൽ പത്രിക നൽകിയിരിക്കുന്നത്.
A senior CPM leader has filed his nomination against the official CPM candidate


































