ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ നാളെ ( 4.12.2025) അന്തിമവാദം. ലൈംഗികപീഡന, ഭ്രൂണഹത്യ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംൽഎഎ ഏഴാംദിവസവും ഒളിവിലാണ്.ഇതിനിടയിലാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്.
നാലുതവണ രണ്ടിടങ്ങളിലായി ബലാത്സംഗം നടത്തുകയും ദേഹോപദ്രവം ഏൽപ്പിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണ സംഘം കോടതിക്ക് കൈമാറിയത്. ഗർഭഛിദ്രം തെളിയിക്കാൻ പറ്റുന്ന രീതിയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകളിലും രാഹുലിന്റെ ശബ്ദ പരിശോധന ഉൾപ്പെടെ നടത്തിയിട്ടുള്ള തെളിവുകളും കോടതിയിൽ ഹാജരാക്കി. യുവതി ചികിത്സ തേടിയ ആശുപത്രിയിലെമൂന്ന് ഡോക്ടർമാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും ചികിത്സ തേടിയതിന്റെ വിശദ വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട് പെൺകുട്ടി മാനസികമായി തകർന്നതിനെ തുടർന്ന് സൈക്കോളജിസ്റ്റി സഹായം തേടിയിരുന്നു സൈക്കോളജിസ്റ്റിൻ്റെ മൊഴിയും ഹാജരാക്കി. എഫ്ഐആറിൽ പറഞ്ഞ ഒരു രേഖ കൂടി ഹാജരാക്കാൻ കോടതിയോട് പ്രോസിക്യൂഷൻ സാവകാശം ചോദിച്ചിട്ടുണ്ട്. നാളെ ഇന്ന് അല്ലെങ്കിൽ നാളെ ഹാജരാക്കണം എന്നാണ് നിർദേശം. കോടതിയിൽ ഈ രേഖ കൂടി ഹാജരാക്കിയതിന് ശേഷം വിശദമായ വാദം നാളെ കേൾക്കുകയും അന്തിമവാദത്തിനുശേഷം നാളെത്തന്നെ ജാമ്യ അപേക്ഷയിൽ വിധി പറയാനും സാധ്യതയുണ്ട്.
ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. അറസ്റ്റ് തടയണമെന്ന രാഹുലിൻ്റെ ആവശ്യം കോടതി പരിഗണിച്ചില്ല.അതിനാൽ നിലവിൽ ഒളിവിലുള്ള രാഹുലിനെ 'അറസ്റ്റ് ചെയ്യുന്ന നടപടിയുമായി പൊലീസിന് മുന്നോട്ട് പോകാം.വ്യാപക പരിശോധന നടത്തിയിട്ടും പൊലീസിന് രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല. പാലക്കാട് നിന്നും രാഹുൽ മുങ്ങിയതെന്ന് കരുതുന്ന ചുവന്ന കാർ സിനിമാ താരത്തിന്റേതെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.
.രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്നും എം.എൽ.എ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടത് ഒരു ചുവന്ന ഫോക്സ്‌വാഗണ് കാറിലാണെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു സിനിമ താരത്തിന്റെ വാഹനം എന്നത് സംശയിച്ചു അന്വേഷണ സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ രാഹുലിനും രണ്ടാം പ്രതി ജോബി ജോസഫിനുമായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്.
പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തലിൻ്റെ ഫ്ലാറ്റിലെ CCTV ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്.രാഹുൽ ഒളിവിൽ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് DVR ൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്.സിസിടിവി DVR SIT കസ്റ്റഡിയിലെടുത്തു.അപ്പാർട്ട് മെൻ്റ് കെയർ ടേക്കറെ സ്വാധിനിച്ച് ഡിലിറ്റ് ചെയ്തെന്ന് സംശയത്തിൽ കെയർ ടേക്കറെയും SIT ചോദ്യം ചെയ്യും.
Content Highlight: Rahul's anticipatory bail plea postponed


































