തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് യോഗത്തിൽ ഭരണ സമിതി അംഗങ്ങൾക്കുള്ള യാത്രയയപ്പ് നടന്നു.അവസാനത്തെ പഞ്ചായത്ത് യോഗം ശനിയാഴ്ച രാവിലെ 11.30 ന് പഞ്ചായത്ത് കൗൺസിൽ ഹാളിൽഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതിയുടെ അധ്യക്ഷതയിൽ ചേർന്നു.
വൈസ് പ്രസിഡണ്ട്വി വി രാജൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, സീനത്ത് മoത്തിൽ, മെമ്പർമാരായ കെ നാസർ, ഹമീദ് മാസ്റ്റർ,ടി പ്രദീപൻ,വി ആർ ജോത്സനഇ ശ്രുതി, പി പി സുകുമാരി, ടി വി സിന്ധു, പഞ്ചായത്ത് സെക്രട്ടരി ബിനുവർഗീസ് ,അസി: എഞ്ചിനീയർ അശ്വിനി ചെമ്മഞ്ചേരി ,വി ഇ ഒ :ബിന്ദു നടുവിലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.പഞ്ചായത്ത് അസി: സെക്രട്ടരി സി സി ശ്രീജിത്ത് സ്വാഗതം പറഞ്ഞു.കഴിഞ്ഞ അഞ്ച് വർഷം ഉദ്യോഗസ്ഥർ ചെയ്തു തന്ന സഹായങ്ങൾക്ക്മെമ്പർമാർ നന്ദി പറഞ്ഞു.നിലവിലുള്ള പതിമൂന്ന് മെമ്പമാരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതിയും , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിലും ,പഞ്ചായത്ത് മെമ്പർ ഇ ശ്രുതിയുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത് .ശ്രീമതിയും, ശ്രുതിയും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് പട്ടുവം ഡിവിഷണിൽ നിന്നുമാണ് മത്സരിക്കുന്നത്. എൽ ഡി എഫി ലെ സി പി ഐ - എം സ്ഥാനാർത്ഥിയാണ് ശ്രീമതി. ഒമ്പതാം വാർഡായമുള്ളൂലിൽ നിന്നുമാണ് പഞ്ചായത്ത് മെമ്പറായത്.സി ഐ ടി യു തളിപ്പറമ്പ് ഏരിയാ ജോ: സെക്രട്ടരി,അഖിലേന്ത്യ ജനിധിപത്യമഹിളാ അസോസിയേഷൻ പട്ടുവം വില്ലേജ് സെക്രട്ടരി, പട്ടുവം വനിത സർവ്വീസ് സഹകരണ സംഘം ഭരണ സമിതി അംഗവുമാണ്.യു ഡി എഫിലെ കോൺഗ്രസ് സ്ഥാനാർയാണ് ശ്രുതി .ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ കൂത്താട്ട് നിന്നാണ് ശ്രുതി മെമ്പറായത് .യൂത്ത് കോൺഗ്രസ് കല്യാശേരി നിയോജക മണ്ഡലം സെക്രട്ടരിയാണ്.
സീനത്ത് മoത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്തിലേക്കാണ് വീണ്ടും മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ മുതുകുടയിൽ നിന്നുമാണ് സീനത്ത് മത്സര രംഗത്തുള്ളത്.യു ഡി എഫിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാണ് സീനത്ത് .രണ്ടാം വാർഡായിരുന്ന കാവുങ്കലിൽ നിന്നാണ് സീനത്ത് പഞ്ചായത്ത് മെമ്പറായത്.വനിതാ ലീഗ് പട്ടുവം പഞ്ചായത്ത് പ്രസിഡണ്ടാണ്.
Content Highlight: Pattuvam Grama Panchayat

































