തളിപ്പറമ്പ്: ഇന്ന് നടക്കുന്ന തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥ തീരുമാനം വിവാദമായി. ഗസ്റ്റ് പാസ് ഉള്ളവർക്ക് മാത്രമേ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനും കാണുവാനും സാധിക്കുകയുള്ളൂ എന്ന വിവരം പുറത്തുവന്നതോടെ രൂക്ഷമായ എതിർപ്പാണ് ഉയർന്നത്.
നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പാത്തിനെതിരെ പരിഹാസ റെയിൽ വീഡിയോ ഉൾപ്പെടെ ഇറക്കിയാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാസ് കീറി എറിഞ്ഞ് തിരഞ്ഞെടുപ്പിനു വേണ്ടി തങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ സത്യപ്രതിജ്ഞ ചടങ്ങിലും പങ്കെടുക്കുമെന്ന പ്രഖ്യാപനത്തോടെ ഇറങ്ങിയ വീഡിയോ വൈറൽ ആവുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ എല്ലാവർക്കും പങ്കെടുക്കാം എന്നും വരുന്നവരുടെ എണ്ണം ലഭിക്കാൻ വേണ്ടിയാണ് പാസ് ഏർപ്പാടാക്കിയത് എന്നും ഇത് നിർബന്ധമായും നടപ്പിലാക്കുന്നതല്ലെന്നും ഇന്നലെ ഉച്ചകഴിഞ്ഞ് വീഡിയോ സന്ദേശത്തിലൂടെ നഗരസഭാ അധികൃതർ അറിയിച്ചു.
റിട്ടേർണിങ് ഓഫീസർ തളിപ്പറമ്പ് ഡിഇഒ വന്ദന അംഗങ്ങൾക്ക് സത്യവാജകം ചൊല്ലിക്കൊടുക്കും. 31 കൗൺസിലർമാറും മുൻ കൗൺസിലർമാരും അവരുടെ വാർഡുകളിൽ ഉള്ളവരും ഉൾപ്പെടെ 500 പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
Taliparamba Municipality has withdrawn the pass



































