തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു.ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ മുതിര്‍ന്ന അംഗം പി.കെ.കുഞ്ഞിരാമന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് കുഞ്ഞിരാമന്‍ മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാര്‍ഡ് നമ്പര്‍ ക്രമത്തിലായിരുന്നു അംഗങ്ങളെ പ്രതിജ്ഞ ചൊല്ലാന്‍ വിളിച്ചത്.തേര്‍ത്തല്ലിയില്‍ നിന്നുള്ള അംഗവും നിയുക്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജെസി ഷിജി വട്ടക്കാട്ടാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.യു.ഡി.എഫിലെ അജേഷ് പൂവാട്(ഉദയഗിരി), വി.ബി.കൃഷ്ണന്‍കുട്ടി മാസ്റ്റര്‍(കാര്‍ത്തികപുരം), വി.എ.റഹിം(കരുവഞ്ചാല്‍), മിനി ജോയ്(നടുവില്‍), കെ.റുഖിയ(ചെങ്ങളായി), ബിന്ദു ബിനോയ്(പരിയാരം), പ്രമീള രാജന്‍(കൂവേരി). ഫസീല ഷംസീര്‍(ചപ്പാരപ്പടവ്) എന്നിവരും
എല്‍.ഡി.എഫിലെ പി.പ്രേമലത(ആലക്കോട്), എ.വി.ഭവാനി(ചുഴലി), പി.മാധവന്‍(പന്നിയൂര്‍), പി.ശ്രീമതി(പട്ടുവം), പി.ഷൈനി(കുറ്റ്യേരി), എം.പി.മധു(കടന്നപ്പള്ളി), എം.പ്രീത(പാണപ്പുഴ) എന്നിവരും പ്രതിജ്ഞയെടുത്തു.ഡി.സി.സി ജന.സെക്രട്ടെറി നൗഷാദ് ബ്ലാത്തൂര്‍, ജോഷി കണ്ടത്തില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.സരസ്വതി, ഉനൈസ് എരുവാട്ടി, മുന്‍ പ്രസിഡന്റ് സി.എം.കൃഷ്ണന്‍ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിരുന്നു.
Elected representatives to Taliparamba Block Panchayat
































