കൊളച്ചേരി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളച്ചേരിയിലെയു ഡി എഫ് ജനപ്രതിനിധികളെ സ്വീകരിച്ചാനയിച്ചു കൊണ്ടുള്ള കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് സംഘടിപ്പിച്ച വിജയാരവം റാലി കൊളച്ചേരിയെ ഹർഷ പുളകിതമാക്കി. കരിമരുന്ന് പ്രയോഗങ്ങളും, ഡി ജെ ഷോയും റാലിയെ വർണ്ണാഭമാക്കി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ കോടിപ്പൊയിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ പി നസീർ, കെ സി പി ഫൗസിയ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട
കെ സി ഫാസില പാമ്പുരുത്തി, ടി വി ഷമീമ കമ്പിൽ, യു പി സുമയ്യ പന്ന്യങ്കണ്ടി, പി വി റഹ്മത്ത് കോടിപ്പൊയിൽ, ടിന്റു സുനിൽ പള്ളിപ്പറമ്പ്, കെ വി യൂസഫ് കായച്ചിറ, എ പി നൂറുദ്ദീൻ ചേലേരി, സി എച്ച് ഹിലർ നൂഞ്ഞേരി, പി ഫസീല കയ്യങ്കോട്, ബഷീർ കാരയാപ്പ്, ഒ ദിനേശൻ കൊളച്ചേരിപ്പറമ്പ്,പി പി റിസ് വാന പാട്ടയം, കെ വത്സൻ ചെറുക്കുന്ന് എന്നിവർ സ്വീകരണം ഏറ്റുവാങ്ങി
സ്വീകരണ റാലിക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ എം ശിവദാസൻ, കൺവീനർ മൻസൂർ പാമ്പുരുത്തി, മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി, എം അനന്തൻ മാസ്റ്റർ, രഘുനാഥ് മാസ്റ്റർ ചേലേരി, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ്, ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ, കെ പി അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി.കൊളച്ചേരി മുക്കിൽ നിന്നും ആരംഭിച്ച റാലി കമ്പിൽ ടൗണിൽ സമാപിച്ചു.
UDF organizes a victory rally in Kolacherry
.jpg)





.jpg)






























