കൊളച്ചേരി : തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങളായി ചുമതലയേറ്റ കൊളച്ചേരി മേഖല പി ടി എച്ച് സാരഥികൾക്കുള്ള സ്വീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി ചുമതലയേറ്റ കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, കൊളച്ചേരി, കുറ്റ്യാട്ടൂർ, മയ്യിൽ, നാറാത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ചുമതലയേറ്റ കൊളച്ചേരി മേഖല പി ടി എച്ച് പ്രവർത്തകസമിതി, വളണ്ടിയർ, കോ- ഓർഡിനേറ്റർ, സേവകർ എന്നിവരെ ഇന്ന് നടക്കുന്ന സ്വീകരണ ചടങ്ങിൽ ആദരിക്കും.
മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി ചടങ്ങ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ നേതാക്കൾ സംബന്ധിക്കും
PTH Kolachery
.jpg)





.jpg)






























