കണ്ണൂർ: ജനങ്ങളുടെപ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞുപ്രവർത്തിക്കുന്നവരാണ് യഥാർത്ഥ ജനപ്രതിനിധിയെന്നും. ഇത്തരക്കാർ ജനങ്ങളുടെ ഹൃദയത്തിൽ എന്നുംകുടിയേറുമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി .
അഭൂതപൂർവമായവിജയമാണ് ഇത്തവണത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽയുഡിഎഫിനുണ്ടായിട്ടുളളത്. കഴിഞ്ഞ 9 വർഷത്തിലധികമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന പിണറായി സർക്കാറിന്റെ ചെയ്തികൾക്കെതിരെയുള്ള ജനകീയ വിജയം. ജനങ്ങൾ നൽകിയ ഈ അംഗീകാരം നമുക്ക് സംരക്ഷിക്കാൻ സാധിക്കുന്ന വിധത്തിൽ ആയിരിക്കണം ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ . ജനകീയ പ്രശ്നങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ അദ്ദേഹം ജനപ്രതിനിധികളോടാഹ്വാനം ചെയ്തു.
കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ മുസ്ലിം ലീഗ് കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗം ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ മുസ്ലിം പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിഅധ്യക്ഷതവഹിച്ചു .ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു .
കണ്ണൂർ കോർപ്പറേഷൻ മുസ്ലിംലീഗ് കൗൺസിൽ പാർട്ടി ലീഡറായികെപി.താഹിറിനെയും സെക്രട്ടറിയായി വി കെ മുഹമ്മദലിയെയും ട്രഷററായി റിഷാംതാണയെയുംതെരഞ്ഞെടുത്തു. ടി.പി. ജമാൽ (ഡെപ്യൂട്ടിലീഡർ), ഫസ്ലീം ടി.പി (ജോയിന്റ് സെക്രട്ടറി)പി.ഷമീമ ടീച്ചർ ( വിപ്പ് ) എന്നിവരാണ് മറ്റ്ഭാരവാഹികൾ. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ.ലത്തീഫ് , ടി.എ. തങ്ങൾ, എം.പി.മുഹമ്മദലി, ബി.കെ.അഹമ്മദ്, അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ്പ്രസിഡന്റ് പി.വി.അബ്ദുള്ളമാസ്റ്റർ,സി.പി.റഷീദ്,പി.സി.അഹമ്മദ്കുട്ടി,എൻ.എ.ഗഫൂർ,പി.വി.താജുദ്ദീൻ,സി.എറമുള്ളാൻ പ്രസംഗിച്ചു.
KP Thahir appointed as Kannur Corporation Deputy Mayor
.jpg)





.jpg)






























