തളിപ്പറമ്പ്: കേവലഭൂരിപക്ഷമില്ലാത്ത യു.ഡി.എഫിന് മുന്നോട്ടുള്ള ഭരണം സുഖകരമല്ലന്ന ബോധ്യം വന്നതോടെ അവരുടെ ദേശീയ മുന്നണിയായ ഇന്‍ഡി സഖ്യത്തിന്റെ ഘടകകക്ഷിയായ സി.പി.എമ്മിന് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കൗണ്‍സില്‍ ചെയര്‍മാന്‍ നല്‍കി ഒത്തുതീര്‍പ്പിലെത്തിയെന്ന് ബി.ജെ.പി ജില്ല ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍.
തളിപ്പറമ്പ് നിയമസഭ മണ്ഡലം നിലനിർത്താൻ യു ഡി എഫുമായി ഒത്തുതീർപ്പിലെത്താൻ സി പി എം നടത്തിയ നീക്കം ലജ്ജകരമാണ്.17 സീറ്റുള്ള യു ഡി എഫും, 15 സീറ്റുള്ള സി പി എമ്മും,മുന്ന് സീറ്റുള്ള ബിജെപി കൗൺസിലർമാരുള്ള നഗരസഭയിൽ,ബിജെപി എടുക്കുന്ന തീരുമാനങ്ങളായിരിക്കും നഗരസഭയുടെ ഇനിയുള്ള ഭരണത്തിൻ്റെ മുന്നോട്ടുള്ള യാത്ര എങ്ങനെയെന്ന് കാണേണ്ടിയിരിക്കുന്നു.സി പി എം - കോൺഗ്രസ്സ് -ലീഗ് അന്തർധാരയുടെ ഭാഗമായാണ്,സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എം എൽ എ യുടെ മണ്ഡലത്തിൽതന്നെ ഇൻഡി സഖ്യം നിലവിൽ വന്നത്.അരിയിൽ ഷൂക്കൂറിൻ്റെയും, പട്ടുവത്തെ അൻവറിൻ്റെയും, എസ് എഫ് ഐ നേതാവ് ധീരജും അന്തിയുറങ്ങുന്ന മണ്ണിൽ എങ്ങനെ സഖ്യത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് ജനങ്ങൾ ചിന്തിക്കണമെന്ന് ബിജെപി ജില്ല ജനറൽ സെക്രട്ടറി എ.പി ഗംഗാധരൻ ആവശ്യപ്പെട്ടു.
A.P. Gangadharan


































