അതിയടം: അതിയടം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം അന്നദാനപ്പന്തലിന് കാൽനാട്ടി. 2000 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന വിശാലമായ പന്തലാണ് ഒരുക്കുന്നത്. നാലുദിവസം കൊണ്ട് പണി പൂർത്തിയാവും. തുടർന്ന് ഇരിപ്പിടത്തിനായി കസേരയും മേശയും ഒരുക്കും.
കളിയാട്ടത്തിനു മുന്നോടിയായി അച്ഛന്മാർക്കും , കാരണവന്മാർക്കും ഉള്ള പന്തലുകളും ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.കെ വി നാരായണൻ അന്തിത്തിരിയൻ, ആചാരക്കാർ,ക്ഷേത്ര കമ്മിറ്റിക്കാർ,ആഘോഷ കമ്മിറ്റി അംഗങ്ങൾ, വാല്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് നിരവധി ആൾക്കാർ പങ്കെടുത്തു. ജനുവരി 30 മുതൽ ഫിബ്രവരി 2 വരെയാണ് പെരുങ്കളിയാട്ടം .
Atiyadam Sree Muchilot Bhagavathy Temple


































