തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ രാഷ്ട്രീയ വികസനത്തിനായി കൈകോർത്ത് ഭരണ പ്രതിപക്ഷ സംഘടനകൾ. വികസന കാര്യങ്ങളിൽ മുന്നണികൾ ഒരുമിച്ച് നിൽക്കണം എന്ന ചെയർപേഴ്സന്റെ ആഹ്വാനം ഫലം കണ്ടു. തർക്കങ്ങൾക്ക് സാധ്യതയുണ്ടായിരുന്ന സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് തർക്കങ്ങൾ ഒഴിവാക്കി സമവായത്തിലൂടെ നടന്നപ്പോൾ ഭരണപരമായ സുതാര്യതയ്ക്ക് പുതിയ മാതൃക ആയിരിക്കുകയാണ് തളിപ്പറമ്പ് നഗരസഭ.
സങ്കീർണമായ രാഷ്ട്രീയ സാഹചര്യം നിലനിന്നിരുന്ന വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിക്ക് പകരം പ്രതിപക്ഷം ആവശ്യപ്പെട്ട ആരോഗ്യ കമ്മിറ്റി വിട്ടു നൽകിക്കൊണ്ടാണ് ഭരണപക്ഷം ഈ വികസനസമവായത്തിന് വഴിയൊരുക്കിയത്.സി പി എമ്മിലെ പുല്ലായ്ക്കോടി ചന്ദ്രൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനാകും എന്നതാണ് സൂചന.ധനകാര്യ സമിതിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ എന്ന നിലയിൽ ദീപ രഞ്ജിത്ത് അധ്യക്ഷസ്ഥാനം ഉറപ്പിച്ചു.ക്ഷേമകാര്യ സമിതിയിൽ പി വത്സല അധ്യക്ഷയാകും.ഇതുൾപ്പെടെ രണ്ട് അധ്യക്ഷസ്ഥാനമാണ് കോൺഗ്രസിന് ലഭിക്കുക.മുസ്ലിം ലീഗിന്റെ കമ്മിറ്റികളിൽ സയ്യിദ് നഗറിൽ നിന്ന് വിജയിച്ച കെ മുഹമ്മദ് ബഷീർ വികസനം, മുക്കോലയിൽ നിന്ന് വിജയിച്ച പി സി നസീർ വിദ്യാഭ്യാസം,മന്നയിൽ നിന്ന് വിജയിച്ച രജുല പൊതുമരാമത്ത്,എന്നിങ്ങനെ അധ്യക്ഷസ്ഥാനങ്ങൾ വഹിക്കുമെന്നാണ് സൂചന.
35 കൗൺസിൽ അംഗങ്ങളുള്ള തളിപ്പറമ്പ് നഗരസഭയിൽ എല്ലാവരും ഐക്യത്തോടെയാണ് സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത്.കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകുമെന്നത്തിന്റെ തെളിവാണ് ഐക്യഖണ്ടേനയുള്ള തെരഞ്ഞെടുപ്പെന്ന് ചെയർമാൻ പി കെ സുബൈർ പറഞ്ഞു.
Taliparamba Municipality


































