‘പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു’; കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനം

‘പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു’; കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനം
Jan 7, 2026 12:20 PM | By Sufaija PP

പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു, കണ്ണൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ മർദ്ദിച്ചുവെന്ന് പരാതി. മുല്ലക്കൊടി സ്വദേശി മനോഹരന് ആണ് മർദ്ദനമേറ്റത്. പ്രദേശത്തെ റേഷൻ കടയിൽ വച്ച് ഭാസ്കരൻ എന്നയാൾ പോറ്റിയേ കേറ്റിയേ പാട്ട് വയ്ക്കുകയായിരുന്നു. ഇത് മനോഹരൻ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി മർദ്ദിച്ചു എന്നാണ് പരാതി. ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

ജനുവരി നാലിനാണ് സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽവെച്ച് ഭാസ്കരൻ എന്നയാൾ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വെച്ചു. ഇത് കേട്ട മനോഹരൻ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്തു. എന്നാൽ പാട്ട് നിർത്താൻ തയ്യാറാകാത്ത ഭാസ്കരൻ കുറച്ചുകൂടി ഉച്ചത്തിൽ പാട്ട് വെച്ചു.

ഇതിനെയും മനോഹരൻ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്കരൻ മർദ്ദനം ആരംഭിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും ഭാസ്കരൻ മനോഹരൻ കഴുത്തിന് പിടിച്ച് മർദിച്ചു എന്നാണ് പരാതി. സംഭവത്തിൽ ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

CPM local secretary assaulted in Kannur

Next TV

Related Stories
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Jan 8, 2026 04:51 PM

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല...

Read More >>
ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

Jan 8, 2026 04:49 PM

ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ...

Read More >>
സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ

Jan 8, 2026 04:47 PM

സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ

സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം...

Read More >>
സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ  ഏഴ്  പ്രതികൾ കുറ്റക്കാരെന്ന് കോടതി

Jan 8, 2026 12:23 PM

സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ ഏഴ് പ്രതികൾ കുറ്റക്കാരെന്ന് കോടതി

സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ ഏഴ് പ്രതികൾ കുറ്റക്കാരെന്ന്...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി

Jan 8, 2026 12:14 PM

കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ...

Read More >>
കണ്ണൂർ റൂറൽ പോലീസ്  ജനമൈത്രി പോലീസ് ജെൻഡർ ജസ്റ്റിസ് കോൺഫറൻസ് സംഘടിപ്പിച്ചു

Jan 8, 2026 12:13 PM

കണ്ണൂർ റൂറൽ പോലീസ് ജനമൈത്രി പോലീസ് ജെൻഡർ ജസ്റ്റിസ് കോൺഫറൻസ് സംഘടിപ്പിച്ചു

കണ്ണൂർ റൂറൽ പോലീസ് ജനമൈത്രി പോലീസ് ജെൻഡർ ജസ്റ്റിസ് കോൺഫറൻസ്...

Read More >>
Top Stories

News Roundup