സംസ്ഥാനത്ത് കടുംവേനലിനു സമാനമായ ചൂട്

സംസ്ഥാനത്ത് കടുംവേനലിനു സമാനമായ ചൂട്
Feb 10, 2026 04:41 PM | By Sufaija PP

സംസ്ഥാനത്ത് ചൂട് ഉയരുന്നു കടുംവേനലിൽ അനുഭവപ്പെടുന്ന ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലു‍ം താപനിലയിൽ വർധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്. 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില മിക്ക ജില്ലകളിലും വർധിക്കാൻ സാധ്യതയുണ്ട്.

ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയായ പാലക്കാട് ഇപ്പോൾ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. പാലക്കാട് കൂടാതെ കണ്ണൂർ തൃശ്ശൂർ ജില്ലകളിലും ഉയർന്ന തോതിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ശരാശരി 37-39 ഡിഗ്രി സെൽഷ്യസ് വരെ ചൂട് മധ്യകേരളത്തിലെ മറ്റു ജില്ലകളിൽ അനുഭവപ്പെടുന്നത്.

താപനിലയെക്കാൾ കൂടുതൽ ചൂടായിരിക്കും ഇപ്പോൾ അനുഭവപ്പെടുക. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതാണ് ചൂട് അധികമായി അനുഭവപ്പെടാൻ കാരണമാകുന്നത്. ചൂട് വർധിക്കുന്നത് മൂലം നിർജലീകരണം സംഭവിക്കാനും സൂര്യാതപത്തിനും സാധ്യതയേറെയാണ്.

പകൽ 11 മുതൽ 3 മണി വരെ സൂര്യപ്രകാശം ഏൽക്കുന്നത് കിടപ്പ് രോ​ഗികൾ, ​ഗർഭിണികൾ പ്രായമായവർ മുതലായവർ ഒഴിവാക്കണം. സ്കൂളുകളിൽ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Summer-like heat in the state

Next TV

Related Stories
ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍

Feb 10, 2026 10:31 PM

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍;ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11...

Read More >>
മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

Feb 10, 2026 10:07 PM

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക്...

Read More >>
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

Feb 10, 2026 10:04 PM

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Feb 10, 2026 09:54 PM

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്...

Read More >>
തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ്  പ്രതിയെ പിടികൂടി

Feb 10, 2026 09:49 PM

തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ പിടികൂടി

തലശേരി കുടുംബ കോടതിയിൽ ഹാജരാക്ക വെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ...

Read More >>
ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Feb 10, 2026 08:06 PM

ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ്...

Read More >>
Top Stories

Entertainment News