കണ്ണൂർ : തലശേരി കുടുംബ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്നും ഓടിരക്ഷപ്പെട്ടവാറൻഡ് പ്രതിയെ പിടികൂടി. തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കിയ ഇരിട്ടി കൂട്ടുപുഴ സ്വദേശി ഷഹീറാ (40) ണ് തിങ്കളാഴ്ച്ച വൈകീട്ട് . നാലുമണിയോടെ മണിയോടെ കോടതി നടപടിക്രമങ്ങൾക്കിടെ രക്ഷപ്പെട്ടിരുന്നത്. ഇയാളെ മണിക്കൂറുകൾക്കുള്ളിൽ രാത്രിയിൽ തന്നെ പൊലീസ് പിടികൂടി. വീണ്ടും കോടതിയിൽ ഹാജരാക്കിയ ഷഹീറിനെ റിമാൻഡ് ചെയ്തു.
വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഉളിക്കൽ സ്റ്റേഷനിൽ നിന്നും പോലീസ് പ്രതിയുമായി കോടതിയിലെത്തിയത്. കോടതി പ്രതിയോട് മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കാനും പണം അടക്കുന്നില്ലെങ്കിൽ റിമാൻഡ് ചെയ്യുവാനും ഉത്തരവായിരുന്നു. ഈ സമയത്താണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഭാര്യയ്ക്കും കുട്ടികൾക്കും കോടതി ഉത്തരവ് പ്രകാരമുള്ളചെലവ് കൊടുക്കാത്തതിനെ തുടർന്നാണ് കോടതി പ്രതിയെ പിടികൂടി ഹാജരാക്കാൻ വാറൻഡ് പുറപ്പെടുവിപ്പിച്ചത്.
Warranted suspect who escaped from police custody






























