മിഷൻ ഫുഡ് ഫോഡർ വാട്ടർ; പൈതൽ മലയിലും താത്കാലിക തടയണ നിർമിച്ചു

മിഷൻ ഫുഡ് ഫോഡർ വാട്ടർ; പൈതൽ മലയിലും താത്കാലിക തടയണ നിർമിച്ചു
Feb 10, 2026 07:48 PM | By Sufaija PP

തളിപ്പറമ്പ്: വേനൽ കനക്കുന്നതോടെ വന്യമൃഗ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ വന്യമൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും കാട്ടിൽ തന്നെ നിലനിർത്തുക എന്ന ഉദ്ദേശത്തോടെ കേരള വനം വന്യജീവി വകുപ്പ് ആസൂത്രണം ചെയ്ത "മിഷൻ ഫുഡ് ഫോഡർ വാട്ടർ" പദ്ധതിയുടെ ഭാഗമായി പൈതൽ മലയിലും , ബ്രഷ് വുഡ് ചെക്ക് ഡാം നിർമ്മിച്ചു. കണ്ണൂർ വനം ഡിവിഷൻ തളിപ്പറമ്പ് റെയിഞ്ച് കരാമരം തട്ട് സെക്ഷൻ പരിധിയിൽ പെടുന്ന പുറത്തൊട്ടി പൈതൽ മലയിൽ ആണ് നിർമ്മിച്ചത്.

ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയാണ് കൂടുതലും വന്യ മൃഗങ്ങൾ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത്.ഈ അവസ്ഥ കുറച്ചുകൊണ്ടു വരുന്നതിനു വേണ്ടിയാണ് കാട്ടിൽ തന്നെ ആവശ്യത്തിന് വെള്ളം നിലനിർത്തുന്നതിന് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചത്. കാട്ടിലുള്ള ചെളിയും കല്ലും കൊണ്ട് നിറഞ്ഞ ചെറിയ ഉറവച്ചാലുകളെ വൃത്തിയാക്കി പാഴ്ത്തടികളും, ചെളിയും പുല്ലും കൊണ്ട് വെള്ളം തടഞ്ഞുനിർത്തിആണ് ചെക്ക് ഡാം നിർമ്മിച്ചത്. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ, കരാമരം തട്ട് സെക്ഷൻ ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ രജനീഷ് സി പി, മനോജ്‌ വർഗീസ്, ഷമീന പി എച്, നികേഷ് വെമ്പിരിഞ്ഞൻ, അരുൺ കെ, മനോജ്‌ ഇ, ശ്രുതി എന്നിവരോടൊപ്പം ഫയർ വാച്ചർമാരും ടൂറിസം ഗൈഡ്മാറും പങ്കെടുത്തു.

Mission Food Fodder Water

Next TV

Related Stories
ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍

Feb 10, 2026 10:31 PM

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11 മുതല്‍

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍;ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 11...

Read More >>
മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

Feb 10, 2026 10:07 PM

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക്...

Read More >>
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

Feb 10, 2026 10:04 PM

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Feb 10, 2026 09:54 PM

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്...

Read More >>
തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ്  പ്രതിയെ പിടികൂടി

Feb 10, 2026 09:49 PM

തലശേരി കുടുംബ കോടതിയിൽ ഹാജരാക്കവെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ പിടികൂടി

തലശേരി കുടുംബ കോടതിയിൽ ഹാജരാക്ക വെ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വാറൻഡ് പ്രതിയെ...

Read More >>
ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Feb 10, 2026 08:06 PM

ദേശീയ പണിമുടക്ക് മറ്റന്നാൾ; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

ദേശീയ പണിമുടക്ക് മറ്റന്നാൾ....; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ്...

Read More >>
Top Stories

Entertainment News