പയ്യന്നൂർ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികന്ഗുരുതരം. പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശി പി. ജീവൻ (53)ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7 മണിയോടെ കോറോം കൊക്കോട്ട് വരരുചിക്ഷേത്രത്തിന് സമീപമാണ് അപകടം. സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
accident






























