തളിപ്പറമ്പ:കാർഷിക- ക്ഷീര മേഖലയിൽപ്പെടുന്ന പട്ടുവത്തെ സന്തോഷ പ്രദമായ ഗ്രാമങ്ങളാക്കി മാറ്റാനുതുകുന്ന പദ്ധതികൾ നടപ്പിലാക്കണമെന്ന്എസ് എം പി ബിമെമ്പർ കെ വി ഗോവിന്ദൻ പറഞ്ഞു .പട്ടുവം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സന്തുഷ്ടരായ ജനങ്ങളുള്ള പഞ്ചായത്തായി പട്ടുവത്തെ മാറ്റണം. അതിന് കാർഷിക മേഖലയിലും ക്ഷീരമേഖലയിലും ഊന്നൽ കൊടുക്കണം .
തരിശായി കിടക്കുന്ന ഭൂമിയിൽ കർഷകരെ ചേർത്ത് പിടിച്ച് കൃഷിയിറക്കണം .പൊതു-സ്വകാര്യ പങ്കാളിത്തത്തോടു കൂടിചെറുകിട സംരംഭങ്ങൾ ആരംഭിക്കണം .സാംസ്കാരിക ഉന്നമനത്തിന് വേണ്ടി നിലകൊള്ളണംപുതിയ കാലത്തിനനുസരിച്ച് വികസന പദ്ധതികൾ കൊണ്ട് പുതിയ വെല്ലുവിളികളെ നേരിടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു.'ഗ്രാമപഞ്ചായത്ത് വികസനലക്ഷ്യം' അവതരണം ആസൂത്രണ സമിതി ഉപാധ്യക്ഷടി ലതയും ,'2026-27 കരട് പദ്ധതി'വികസന സമിതി ചെയർപേഴ്സൺകെ ദാമോദരനും അവതരിപ്പിച്ചു.ടി ഗോപി ,ടി വി പ്രേമൻ,യു വി വേണു,രാജീവൻകപ്പച്ചേരി ,പി പി സുബൈർ,ടി വിചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനുവർഗീസ് ക്രോഡീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്എം വർണ്ണ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അസി : സെക്രട്ടരിസി സി ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു .
pattuvam panchayath seminar



































