മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പ്രതികളായ കെ എസ് യു നേതാക്കളെ 2 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പ്രതികളായ കെ എസ് യു നേതാക്കളെ 2 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
Mar 5, 2026 01:32 PM | By Sufaija PP

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ കെ എസ് യു നേതാക്കളെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കെ എസ്‌ യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിക്കുകയായിരുന്നു.         

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെ.എസ്.യുവും ആരോപിക്കുന്നു. മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ നേരിട്ട് ആക്രമിച്ചതിന് തെളിവില്ലെന്നും റെയിൽവേ പോലീസിന്റെ പ്രാഥമിക പരിശോധനയിൽ ഇത്തരമൊരു ആക്രമണം നടന്നതായില്ലെന്നുമാണ് കോൺഗ്രസ് വാദം.

Murder attempt case

Next TV

Related Stories
സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ കേസ്

Mar 5, 2026 10:36 PM

സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ കേസ്

സ്കൂളിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസുകാരനെ ബൈക്കിടിച്ചു, ഒരാൾക്കെതിരെ...

Read More >>
കോടികളുടെ അനധികൃത പണം ഇടപാട്: തളിപ്പറമ്പിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Mar 5, 2026 10:22 PM

കോടികളുടെ അനധികൃത പണം ഇടപാട്: തളിപ്പറമ്പിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

കോടികളുടെ അനധികൃത പണം ഇടപാട്: തളിപ്പറമ്പിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം...

Read More >>
പശ്ചിമേഷ്യൻ സംഘർഷം: യുദ്ധവാർത്തകളിൽ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

Mar 5, 2026 07:55 PM

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധവാർത്തകളിൽ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധവാർത്തകളിൽ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന്...

Read More >>
'ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ'; പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ എം.വി ഗോവിന്ദന്‍

Mar 5, 2026 07:51 PM

'ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ'; പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ എം.വി ഗോവിന്ദന്‍

'ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ'; പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ എം.വി...

Read More >>
എക്സൈസ് പരിശോധനയിൽ വാറ്റു കേന്ദ്രം തകർത്ത് 105 ലിറ്റർ വാഷ് കണ്ടെടുത്തു, ഉടമസ്ഥനായി അന്വേഷണം

Mar 5, 2026 07:36 PM

എക്സൈസ് പരിശോധനയിൽ വാറ്റു കേന്ദ്രം തകർത്ത് 105 ലിറ്റർ വാഷ് കണ്ടെടുത്തു, ഉടമസ്ഥനായി അന്വേഷണം

എക്സൈസ് പരിശോധനയിൽ വാറ്റു കേന്ദ്രം തകർത്ത് 105 ലിറ്റർ വാഷ് കണ്ടെടുത്തു, ഉടമസ്ഥനായി...

Read More >>
പികെ ശശിയെ പുറത്താക്കി സിപിഐഎം

Mar 5, 2026 03:25 PM

പികെ ശശിയെ പുറത്താക്കി സിപിഐഎം

പികെ ശശിയെ പുറത്താക്കി...

Read More >>
Top Stories