പശ്ചിമേഷ്യൻ സംഘർഷം: യുദ്ധവാർത്തകളിൽ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധവാർത്തകളിൽ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി
2026-03-05T19:55:00 | By Sufaija PP

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യ-അച്ചടി- ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. അവിടുത്തെ സംഘര്‍ഷവാര്‍ത്തകള്‍ നാട്ടിലുള്ള കുടുംബങ്ങളില്‍ ഭയം, ആശങ്ക എന്നിവ വര്‍ധിപ്പിക്കും. അതുകൊണ്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തയും വളരെ ഗൗരവത്തിലും അവധാനതയിലും കൊടുക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച മാധ്യമ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വസ്തുതകള്‍ ചോര്‍ന്നു പോകാതെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകണം ഇത്തരം വാര്‍ത്തകള്‍ നല്‍കേണ്ടത്. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള എന്തെങ്കിലും ബന്ധമുണ്ട്. അല്പമെങ്കിലും അതിശയോക്തി കലര്‍ത്തുന്നത് പല രീതിയില്‍ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങളും വാര്‍ത്തയായി പ്രചരിക്കാന്‍ ഒരു കാരണവശാലും ഇടവരരുത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസികള്‍, ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്‍ തുടങ്ങിയ വിശ്വസനീയമായ ഉറവിടങ്ങളെ അടിസ്ഥാനമാക്കി മാത്രമേ വാര്‍ത്തകള്‍ നല്‍കാവൂ.

ബ്രേക്കിംഗ് ന്യൂസ് കൊടുക്കാന്‍ പലപ്പോഴും മത്സരം തന്നെ ഉണ്ടാകാറുണ്ട്. അത്തരം മത്സരത്തിന്റെ പേരില്‍ വസ്തുതകള്‍ തെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ നേതൃ തലത്തില്‍ തന്നെ ഇടപെടല്‍ ഉണ്ടാകണം. അതോടൊപ്പം അതിരൂക്ഷവും ഭീതിയുണര്‍ത്തുന്നതുമായ അവതരണം ഒഴിവാക്കേണ്ടതുമുണ്ട്. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, തീപിടുത്തങ്ങള്‍, സ്‌ഫോടനങ്ങള്‍ തുടങ്ങിയവ അതിവൈകാരികതയോടെ അവതരിപ്പിക്കുന്നത് പ്രവാസി കുടുംബങ്ങളില്‍ അനാവശ്യമായ ഭയം സൃഷ്ടിക്കാം.സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി കൃത്യമായി വിശദീകരിക്കുന്ന സമതുലിതമായ അവതരണം ഉറപ്പാക്കണം. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഒരേ വിധത്തില്‍ അപകടത്തിലാണ് എന്ന പൊതുവായ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാകരുത്. വിഷയത്തെക്കുറിച്ചുള്ള വിദഗ്ധരുടെയും നയതന്ത്ര മേഖലയില്‍ പരിചയമുള്ളവരുടെയും വിലയിരുത്തലുകള്‍ ഉള്‍പ്പെടുത്തി സമതുലിതമായ ചര്‍ച്ചകള്‍ നടത്തുന്നതും ആവശ്യമാണ്.


പ്രവാസികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ടിങ്ങിനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. പ്രവാസികളുടെ വ്യക്തിഗത വിവരങ്ങള്‍, ജോലി സ്ഥലം, വിലാസം തുടങ്ങിയവ അവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ പുറത്തുവിടരുത്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ സെന്‍സേഷണല്‍ രീതിയില്‍ അവതരിപ്പിക്കുന്നതും ഒഴിവാക്കണം. പകരം സുരക്ഷാ നിര്‍ദേശങ്ങളും ആവശ്യമായ അറിയിപ്പുകളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയ വാര്‍ത്തകള്‍ നല്‍കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതോടൊപ്പം ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ നിരന്തരം പ്രചരിപ്പിക്കേണ്ടതുണ്ട്.



Content Highlight: West Asian conflict

Next TV

Related Stories
ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി

Jul 14, 2026 04:32 PM

ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം നഷ്ടമായി

ഉദുമ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയം പാസായി; എൽ.ഡി.എഫിന് ഭരണം...

Read More >>
കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 12:30 PM

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ...

Read More >>
തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു

Jul 14, 2026 12:15 PM

തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം...

Read More >>
പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും പിടിയിൽ

Jul 14, 2026 12:08 PM

പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും പിടിയിൽ

പഴയ കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും മദ്യവിൽപ്പന; തളിപ്പറമ്പിൽ 60-കാരൻ വീണ്ടും...

Read More >>
കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

Jul 14, 2026 10:32 AM

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന്...

Read More >>
കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jul 14, 2026 10:26 AM

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി...

Read More >>
Top Stories










News Roundup






Entertainment News