തളിപ്പറമ്പ്: ജനങ്ങളെ വഞ്ചിച്ചു അനധികൃതമായി പണം തട്ടിയെടുക്കുന്ന രണ്ട് അക്കൗണ്ടുകളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. കരിമ്പം ഗ്രാമീണ ബാങ്കിലെ 40493101082506 എന്ന അക്കൗണ്ട് ഉടമ അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-8 ലെ എന്‍.മുഹമ്മദിന്റെ മകന്‍ നാസ്‌വില്ലയില്‍ പി.പി.അബീദ് (44),40493101041396 നമ്പര്‍ അക്കൗണ്ട് ഉടമ നെല്ലിപ്പറമ്പ് സ്ട്രീറ്റ് നമ്പര്‍-2 ലെ കുന്നുംപുറത്ത് വീട്ടില്‍ കെ.അബ്ദുള്‍സമദിന്റെ മകന്‍ കെ.മുഹമ്മദ് സഹല്‍(25)എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2019 മുതൽ ഒരു കോടി 80 ലക്ഷം രൂപയാണ് സഹലിന്റെ അക്കൗണ്ടിൽ നിന്ന് ഇടപാട് നടത്തിയിരിക്കുന്നത്.പി പി ആബിദിന്റെ അക്കൗണ്ടിൽ നിന്ന് 2025 മുതൽ 25 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്.
അബീദിന്റെ അള്ളാംകുളത്തെ വീട്ടില്‍ പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ പൂട്ടിക്കിടക്കുകയായിരുന്നു.അയല്‍ക്കാരോട് അന്വേഷിച്ചപ്പോല്‍ വീട് വാടകക്ക് എടുത്തതാണെന്നും ഇയാള്‍ ഇപ്പോള്‍ ഒമാനില്‍ ജോലി ചെയ്യുകയാണെന്നുമുള്ള വിവരമാണ് ലഭിച്ചത്. മുഹമ്മദ് സഹലിന്റെ നെല്ലിപ്പറമ്പിലെ വീട്ടില്‍ പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ അടഞ്ഞുകിടന്ന നിലയിലായിരുന്നു.മുഹമ്മദ് സഹല്‍ ഖത്തറില്‍ ജോലി ചെയ്യുകയാണെന്നാണ് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞത്.എസ്.എച്ച്.ഒ പി.അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Illegal money transaction



































