കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Mar 6, 2026 10:46 AM | By Sufaija PP

കൊളച്ചേരി: വിശുദ്ധ റമളാൻ മാസത്തോടനുബന്ധിച്ച് കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മത സൗഹാർദ്ദവും സഹോദരഭാവവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽനടന്ന പരിപാടിയിൽ വിവിധ മത-സാമൂഹിക - രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വത്സൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിൽ,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നസീർ പി കെ പി, ഫൗസിയ കെ സി പി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ പി അബ്ദുൽ മജീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ഫസീല, പി വി റഹ്മത്ത്, ടിന്റു സുനിൽ, എം അബ്ദുൽ അസീസ്, കെ എം ശിവദാസൻ എം ദാമോദരൻ, ആറ്റക്കോയ തങ്ങൾ പാട്ടയം,കെ വി ഗോപിനാഥ്, ഇ പി ഗോപാലകൃഷ്ണൻ, പി രഘുനാഥ് മാസ്റ്റർ, എം അനന്തൻ മാസ്റ്റർ, ഒ കെ ചന്ദ്രൻ, എം സജ്മ, പി വി വത്സൻ മാസ്റ്റർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. റമളാൻ മാസത്തിന്റെ ആത്മീയ സന്ദേശമായ സമാധാനം, സഹാനുഭൂതി, പരസ്പര ബഹുമാനം എന്നിവ സമൂഹത്തിൽ വളർത്തേണ്ടതിന്റെ ആവശ്യകത പ്രസംഗകർ ചൂണ്ടിക്കാട്ടി.

തുടർന്ന് പ്രത്യേകമായി ഒരുക്കിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി .

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ഇ ജനേഷ് നന്ദിയും പറഞ്ഞു

Iftar gathering

Next TV

Related Stories
ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

Mar 6, 2026 07:35 PM

ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

Mar 6, 2026 07:30 PM

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന്...

Read More >>
കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

Mar 6, 2026 07:21 PM

കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ...

Read More >>
കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി

Mar 6, 2026 02:03 PM

കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി

കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി....

Read More >>
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി  ബന്ധപ്പെട്ട്  തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം നടക്കും

Mar 6, 2026 01:57 PM

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം നടക്കും

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തൃച്ചംബരത്ത് ഇക്കുറി അത്യപൂർവ സന്യാസി സംഗമം...

Read More >>
സൈബർ തട്ടിപ്പ്:  തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി

Mar 6, 2026 12:49 PM

സൈബർ തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി

സൈബർ തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ...

Read More >>
Top Stories

News Roundup