തളിപ്പറമ്പ്: സംസ്ഥാനപാതയിൽ മദ്രസയ്ക്ക് സമീപം ജെ എഫ് സി ഫ്രൂട്സിന് മുൻവശത്തെ സ്ഥലത്ത് കെട്ടിയിട്ട മൂരിയെയാണ് മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം രാവിലെ ജീവനക്കാര്യത്തിൽ പരിശോധിച്ചപ്പോഴാണ് മോഷണ കാര്യം മനസ്സിലായത്. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഒരാൾ മൂരിയെ കടത്തിക്കൊണ്ടു പോകുന്ന ദൃശ്യം ലഭിച്ചത്. കഴിഞ്ഞമാസം ഒന്നിന് രാത്രിയും ഇതേ സ്ഥലത്ത് നിന്ന് രണ്ടു മൂരികളെ മോഷ്ടിച്ചിരുന്നു.
സയ്യിദ് നഗറിലെ ഇറച്ചി വ്യാപാരിയും നെല്ലിപ്പറമ്പിൽ താമസക്കാരനുമായ പുതിയ പുരയിൽ മുഹമ്മദ് സാലി നൽകിയ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
theft



































