തളിപ്പറമ്പ്: വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികൾക്ക് മർദ്ദനവും ചീത്ത വിളിയും: മൂന്നുപേർക്കെതിരെ കേസ്. ഒടുവള്ളിത്തട്ട് പൈക്കാട്ട് ഹൗസിൽ വിജി സി ജെ, ഭർത്താവ് ബാബു എന്നിവരുടെ പരാതിയിൽ അഭിലാഷ്, നിതീഷ്, രതീഷ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇവർ മൂന്ന് പേരും മിനിഞ്ഞാന്ന് ഒടുവള്ളിത്തട്ടിൽ ഉള്ള വീട്ടിലെത്തി വിജിയേയും ബാബുവിനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയും ആയിരുന്നു . അമ്മംകുളത്തുള്ള വിനോദിനെ കൊണ്ട് അഭിലാഷിനെ അടിപ്പിച്ചത് ബാബു ആണെന്നുള്ള സംശയത്തിന്റെ പേരിലാണ് ആക്രമണമെന്നും പരാതിയിൽ പറയുന്നു.
Case filed against three people



































