പയ്യന്നൂർ : മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. പയ്യന്നൂർ ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. പരിക്കേറ്റ ജയരാജനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യന്നൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എം വി ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടുപോയി.ജയരാജൻ സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. താടിക്ക് ആണ്പരിക്ക് . കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്
CPM leader M.V. Jayarajan injured in car accident



































