കൊളച്ചേരി : തളിപ്പറമ്പ് നിയമസഭാ മണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് പ്രവർത്തക കൺവെൻഷൻ നാളെ ബുധനാഴ്ച രാവിലെ 10 30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടത്താൻ കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് സമിതി തീരുമാനിച്ചു.
കൺവെൻഷനിൽ ടി കെ ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കും.യു ഡി എഫ് സമിതി യോഗത്തിൽ ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. എം അബ്ദുൽ അസീസ്, ആറ്റക്കോയ തങ്ങൾ പാട്ടയം, എം അനന്തൻ മാസ്റ്റർ, എം വി പ്രേമാനന്ദൻ, ടി പി സുമേഷ് കെ ശാഹുൽഹമീദ്, കെ ബാലസുബ്രഹ്മണ്യൻ, കെ പി കമാൽ, കെ വി പ്രഭാകരൻ സംസാരിച്ചു.
UDF convension



































