അഡ്വ.കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കും

അഡ്വ.കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കും
Mar 24, 2026 07:53 PM | By Sufaija PP

കണ്ണൂർ: ഐക്യജനാധിപത്യമുന്നണി സാരഥി അഡ്വ. കരിം ചേലേരി അഴീക്കോട് മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനുള്ള പഞ്ചായത്തുതല പര്യടന പരിപാടി ഇന്ന് (ബുധൻ) അഴീക്കോട് പഞ്ചായത്തിൽ നിന്നാരംഭിക്കും. രാവിലെ 8.30ന് വൻകുളത്ത് വയലിൽ കെ.പി.സി.സി. ട്രഷറർ ശ്രീ. വി.എ. നാരായണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മൈലാടത്തടം, പള്ളിക്കുന്നുമ്പ്രം, പൊയ്തുംകടവ്, മൂന്ന്നിരത്ത്, കപ്പക്കടവ് വായനശാല, ബോട്ട്പാലം, അഴീക്കൽ ബസ്റ്റാൻ്റ്, ടിയാൻ ക്ലബ്ബ്, ഹാശ്മി വായനശാല എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് മുമ്പായും തുടർന്ന് മൂന്നു മണിമുതൽ; ശ്രീനാരായണ വായനശാല, കൊട്ടാരത്തുപാറ, ഉജ്റപ്പള്ളി, മീൻകുന്ന്, അരയാക്കണ്ടിപ്പാറ, നീർക്കടവ്, ആറാംങ്കോട്ടം, കല്ലടത്തോട് കോളനി, കടപ്പുറം റോഡ് എന്നിവിടങ്ങളിൽ പര്യടനം നടത്തി 5.30-ഓടെ പൂതപ്പാറയിൽ സമാപിക്കും.

6 മണിക്ക് ശേഷം വളപ്പട്ടണം പഞ്ചായത്തിലെ മന്ന, ഫീബൂത്ത്, കടവ് റോഡ്, മിൽറോഡ്-വത്സൻ കട എന്നിവിടങ്ങളിലൂടെ കടന്നുപോയി ടാക്സി സ്റ്റാൻ്റിൽ സമാപിക്കും.സ്വജനപക്ഷപാതം, വർഗ്ഗീയത, അഴിമതി എന്നിവയാൽ പൊറുതിമുട്ടിയ കേരളത്തിൻ്റെ മതനിരപേക്ഷ-ജനാധിപത്യ പൈതൃകം വീണ്ടെടുക്കാൻ,പിണറായി സർക്കാറിനെ താഴെയിറക്കാൻ അഴീക്കോട്ടെ മുഴുവൻ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്നും അഡ്വ. കരിം ചേലേരിയുടെ വിജയം സുനിശ്ചിതമാക്കണമെന്നും യു.ഡി.എഫ്. അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ. പ്രമോദ്, ജനറൽ കൺവീനർ സി.പി. റഷീദ് എന്നിവർ അഭ്യർത്ഥിച്ചു. തുടർ ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും കോർപ്പറേഷൻ പരിധിയിലും പര്യടനങ്ങൾ നടക്കും.

abdul kareem chelery

Next TV

Related Stories
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം

Mar 24, 2026 10:27 PM

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:17 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

Mar 24, 2026 07:55 PM

യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം...

Read More >>
യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നാളെ

Mar 24, 2026 07:51 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നാളെ

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി

Mar 24, 2026 07:47 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ...

Read More >>
സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്

Mar 24, 2026 06:45 PM

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്...

Read More >>
Top Stories