തളിപ്പറമ്പ്: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുനിന്ന സ്ത്രീക്ക് ബസിടിച്ച് പരിക്കേറ്റു.പയ്യന്നൂര്‍ കോറോം പരവന്തട്ടയിലെ മാതിരെ വീട്ടില്‍ കണ്ടക്കോരന്റെ മകല്‍ വസന്ത മാതിരെ(55)നാണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം 6.15 നാണ് സംഭവം.
വസന്ത ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കവെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 59 യു-6166 സ്വകാര്യബസ് അലക്ഷ്യമായി പിറകോട്ട് എടുക്കുകയായിരുന്നു.ബസ് ഇടിച്ചുവീഴ്ത്തി പരിക്കേറ്റ വസന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Woman injured


































