കല്യാശ്ശേരി: എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം പൊതു പര്യടനത്തിന് പാണപ്പുഴ എര്യം ഇ എം എസ് നഗറിൽ ആവേശോജ്ജ്വല തുടക്കം.സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. പി വി ബാബു രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ പദ്മനാഭൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിൻ, എൽ ഡി എഫ് നേതാക്കളായ ടി രാജൻ, ഇ പി ബാലൻ, എം ശ്രീധരൻ, പി പി പ്രാകാശൻ, കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ആലക്കാട്, പറവൂർ, പാണപ്പുഴ യംഗ് സ്റ്റാർ ക്ലബ്, ചെറുവിച്ചേ രി, ചന്തപ്പുര, കടന്നപ്പള്ളി യുപി സ്കൂളിന് സമീപം,, തുമ്പോട്ട, വിളയാങ്കോട് ഈസ്റ്റ്, വിളയാങ്കോട് ഗോപാലൻ പീടിക, ഒറന്നിടത്ത് ചാൽ, കുള കുളപ്പുറം ഈസ്റ്റ്,മേലതിയടം വെസ്റ്റ്, വയലപ്ര, കൊവ്വപ്പുറം, കോക്കാട്, പഴിച്ചിയിൽ, അറത്തിൽ, കോട്ടക്കുന്ന് തുടങ്ങിയ സ്ഥലത്തെ പര്യടനത്തിന് ശേഷം ഏഴിലോട് സമാപിക്കും
LDF Kalyasserry constituency public tour


































