തളിപ്പറമ്പ്:വെള്ളാരംപാറ മഹല്ല് ജമാഅത്തിന്റെ കീഴിലുള്ള മദ്റസത്തുൽ ബൂസ്വീരിയിൽ മദ്റസ വിദ്യാരംഭം "ഫത്ഹേഹ് മുബാറക്" നടന്നു.മഹല്ല് പ്രസിഡണ്ട് അബ്ദുസമദ് അമാനിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്വീബ് മുനവ്വർ സഅദി നുച്ച്യാട് ഉത്ഘാടനം ചെയ്തു.
കുരുന്നു വിദ്യാർഥികൾക്ക് സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് തങ്ങളും സയ്യിദ് പൂക്കോയ തങ്ങളും ബിദായത്തുൽ ഹുറൂഫിന് നേതൃത്വം നൽകി.മൻസൂർ അമാനി, സിനാൻ ഹുമൈദി, ജലാൽ ഹുമൈദി സഖാഫി, മുഹമ്മദ് ബാഖവി, അബ്ദു റഷീദ് മൗലവി, മുഹമ്മദ് അഷ്റഫ് ടി. ബി, സമീർ സി.വി, മുനീർ, ഹിളർ മദനി, സാദാത്ത് തുടങ്ങിയവർ സംബന്ധിച്ചു.ലത്തീഫ് മന്ന സ്വാഗതവും സമീർ ടി.വി നന്ദിയും പറഞ്ഞു.
fathe mubarak

































