‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി സതീശന്‍

‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി സതീശന്‍
Mar 28, 2026 02:46 PM | By Sufaija PP

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജയിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിജയിച്ചാല്‍ എല്ലാവര്‍ക്കുമായിരിക്കും ക്രെഡിറ്റെന്ന് വിഡി സതീശന്‍. യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും. എന്നും ഡീല്‍ ആരോപണമല്ല ചർച്ച ചെയ്യേണ്ടത് വികസനപ്രശ്നങ്ങളും ചർച്ച ചെയ്യണമെന്ന് വിഡി സതീശൻ പറഞ്ഞു.

25 ശതമാനമാണ് ഞങ്ങള്‍ രാഷ്ട്രീയം പറഞ്ഞത് ബാക്കി 75 ശതമാനം പറഞ്ഞത് ഭാവി കേരളത്തിനെ കുറിച്ചാണ്. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി. കേരളത്തെ കൈപിടിച്ചു ഉയര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ വേണമെന്ന് വിഡി സതീശന്‍ പറഞ്ഞു. ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത പ്രതിപക്ഷനേരത്തേ ചൂണ്ടിക്കാട്ടി. ഖജനാവ് നിറക്കാന്‍ യുഡിഎഫിന് വ്യക്തമായ പദ്ധതിയുണ്ട്. സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന് ഞാൻ പറഞ്ഞത് ഖജനാവിന്റെ സാഹചര്യത്തെ കുറിച്ചാണ്. ഖജനാവ് പണം കൊണ്ട് നിറയ്ക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മികച്ച സാമ്പത്തേക മേഖലയെ ഉത്തേജിപ്പിക്കണം. ഖജനാവിന്റെ ചോർച്ച അടയ്ക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. അത് അടയ്ക്കാനുള്ള മാർ​ഗം യുഡിഎഫിന് അറിയാമെന്ന് അദേഹം പറഞ്ഞു. യുഡിഎഫിന് കൂട്ടായ നേതൃത്വമാണുള്ളത്. യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ല. കളക്ടീവ് ലീഡർ ഷിപ്പാണ് യുഡിഎഫിന്. കർണാടകയിലും തെലങ്കാനയിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ല ജനവിധി തേടിയതെന്ന് വിഡി സതീശൻ വ്യക്തമാക്കി.

v d satheeshan

Next TV

Related Stories
എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

Mar 28, 2026 09:38 PM

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം...

Read More >>
രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

Mar 28, 2026 09:35 PM

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ...

Read More >>
കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

Mar 28, 2026 06:16 PM

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി...

Read More >>
അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ് നടത്തി

Mar 28, 2026 06:15 PM

അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ് നടത്തി

അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ്...

Read More >>
ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത

Mar 28, 2026 02:48 PM

ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത

ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക്...

Read More >>
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട് വരെ

Mar 28, 2026 02:44 PM

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട് വരെ

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട്...

Read More >>
Top Stories

News Roundup

GCC News