തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട് വരെ

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട് വരെ
Mar 28, 2026 02:44 PM | By Sufaija PP

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഏപ്രില്‍ രണ്ട് വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് തപാലില്‍ പോസ്റ്റല്‍ ബാലറ്റ് വരില്ല. ഫെസിലിറ്റേഷന്‍ സെന്ററില്‍ ആയിരിക്കും അതിനുള്ള സൗകര്യം ഒരുക്കുക. മറ്റ് ജില്ലകളില്‍ വോട്ടവകാശമുള്ള, ഇവിടെ പോളിംഗ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച് ഡ്യൂട്ടിയിലുള്ള നിയമസഭാമണ്ഡലത്തിലുളള ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാം. പരിശീലന കേന്ദ്രത്തിലോ വോട്ടവകാശമുള്ള നിയമസഭാ മണ്ഡലത്തിന്‍ൈറ വരണാധികാരിക്കോ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ നല്‍കാം. വോട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ (വിഎഫ്സി) ഒരുക്കുന്നത് ഇലക്ഷന്‍ ഡ്യൂട്ടിയുള്ള നിയമസഭാമണ്ഡലത്തില്‍ ആയിരിക്കും. അവിടെ തന്നെ ആയിരിക്കും രണ്ടാംഘട്ട പരിശീലനകേന്ദ്രവും.

പോസ്റ്റല്‍ വോട്ട് അവകാശം വിനിയോഗിക്കുന്നതിന് വേണ്ടി ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെയാണ്. പോളിംഗ് ഡ്യൂട്ടിയിലുള്ള മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇവിടെ വോട്ട് ചെയ്യാം. മറ്റ് ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരായ വരണാധികാരികളുടെ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രഫി ഡ്യൂട്ടിയുള്ളവര്‍ എന്നിവര്‍ക്കും ഇവിടെ വോട്ട് ചെയ്യാവുന്നതാണ്. തോട്ടട എസ് എന്‍ കോളജില്‍ അഞ്ച് വിഎഫ്സി ഏപ്രില്‍ ഒന്നു മുതല്‍ എട്ട് വരെ പ്രവര്‍ത്തിക്കും.

postel vote

Next TV

Related Stories
എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

Mar 28, 2026 09:38 PM

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം...

Read More >>
രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

Mar 28, 2026 09:35 PM

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ...

Read More >>
കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

Mar 28, 2026 06:16 PM

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി...

Read More >>
അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ് നടത്തി

Mar 28, 2026 06:15 PM

അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ് നടത്തി

അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ്...

Read More >>
ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത

Mar 28, 2026 02:48 PM

ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത

ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക്...

Read More >>
‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി സതീശന്‍

Mar 28, 2026 02:46 PM

‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി സതീശന്‍

‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി...

Read More >>
Top Stories

News Roundup

GCC News