തളിപ്പറമ്പിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനൻ ഗാന്ധി പ്രതിമയ്ക്ക് മാലയിടുന്നത് തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

തളിപ്പറമ്പിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനൻ ഗാന്ധി പ്രതിമയ്ക്ക് മാലയിടുന്നത് തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
Mar 28, 2026 01:17 PM | By Sufaija PP

കണ്ണൂർ: കോൺഗ്രസ് പ്രവർത്തകരും വിമത സ്ഥാനാർഥിയും തമ്മിൽ വാക്കേറ്റം.മലപ്പട്ടത്ത് തളിപ്പറമ്പിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനനെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ . കെ പി സി സി സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് മാല ഇടുന്നതാണ് തടഞ്ഞത്. ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും വിമത സ്ഥാനാർഥിയെ തടഞ്ഞു. സ്ഥാനാർഥി കൊയ്യം ജനാർദ്ദനനെയാണ് കോണ്‍ഗ്രസുകാർ തടഞ്ഞത്.

വിമത സ്ഥാനാർത്ഥി ആയതോടെ കെപിസിസി അംഗമായ കൊയ്യം ജനാർദ്ദനനെ കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയിരുന്നു. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ദനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിജിൽ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്നീട് പിന്മാറി. അതേസമയം ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് തനിക്ക് പാലിക്കണമെന്ന് പറഞ്ഞ് കൊയ്യം ജനാർദ്ദനന്‍ സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.താൻ സ്ഥാനാർഥിയായത് തളിപ്പറമ്പിലെ വോട്ടർമാർ ആവശ്യപ്പെട്ടത് കൊണ്ടെന്ന് കൊയ്യം ജനാർദ്ദനൻ നേരത്തെ പറഞ്ഞിരുന്നു. തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണം എന്നതായിരുന്നു ആവശ്യം. കോണ്‍ഗ്രസ് ടി കെ ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി കെ ഗോവിന്ദൻ ജയിച്ചാൽ യു ഡി എഫിനൊപ്പം നിൽക്കുമെന്നതിനു എന്താണ് ഉറപ്പെന്നും കൊയ്യം ജനാർദ്ദനൻ ചോദിച്ചു. കെ സി വേണുഗോപാലും സണ്ണി ജോസഫും വിളിച്ചിരുന്നു. നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൊയ്യം ജനാർദ്ദനൻ പറഞ്ഞു.നേതാക്കൾ അണികളെ ചതിക്കുകയാണെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷമെന്നും കൊയ്യം ജനാർദ്ദനൻ പറഞ്ഞു. അരിയിൽ ഷുക്കൂറിന്‍റെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ട്. 60 വർഷം കോൺഗ്രസിനെ ഉപദ്രവിച്ച, കോൺഗ്രസ്‌ പ്രവർത്തകരെ അടിക്കാൻ നേതൃത്വം നൽകിയ ആളാണ് ടി കെ ഗോവിന്ദൻ. ടി കെ ഗോവിന്ദനെ സ്ഥാനാർഥിയാക്കിയത് കൂട്ടായ തീരുമാനം അല്ല. ഡി സി സി പ്രസിഡന്റിനോട് എതിർപ്പ് അറിയിച്ചതാണ്. നോമിനേഷൻ നൽകുമ്പോൾ കെട്ടിവയ്ക്കാൻ പണം ഇല്ലായിരുന്നു. മകൾ അയച്ചുതന്ന പണം ആണ് കെട്ടിവച്ചതെന്നും കൊയ്യം ജനാർദ്ദനൻ പറഞ്ഞു

malappattam

Next TV

Related Stories
എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

Mar 28, 2026 09:38 PM

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു

എം വിജിന്റെ തെരഞ്ഞെടുപ്പ് പര്യടനം...

Read More >>
രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

Mar 28, 2026 09:35 PM

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ

രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്, പാലിക്കുമെന്നാണ് പ്രതീക്ഷ'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരൻ...

Read More >>
കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

Mar 28, 2026 06:16 PM

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി

കേരളത്തിലും ഇന്ത്യയിലും ശരിയായ രാഷ്ട്രീയ നിലപാടുള്ള പാർട്ടി സിപിഐഎം മാത്രം: എം എ ബേബി...

Read More >>
അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ് നടത്തി

Mar 28, 2026 06:15 PM

അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ് നടത്തി

അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ്...

Read More >>
ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത

Mar 28, 2026 02:48 PM

ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത

ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക്...

Read More >>
‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി സതീശന്‍

Mar 28, 2026 02:46 PM

‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി സതീശന്‍

‘UDF പരാജയപ്പെടുമെന്നത് സാങ്കല്‍പ്പികം; പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും’; വിഡി...

Read More >>
Top Stories










News Roundup






GCC News